Monday, March 22, 2010



(സ്വാമിയെ ശരണം!
ജീവിക്കുന്നെങ്കില്‍ 'ദിവ്യ'നായി ജീവിക്കണം.
ഇഷ്ടംപോലെ പെണ്ണ്, പണം, കള്ള്... ആരെയും പേടിക്കേണ്ട.
തല്ലുന്നെങ്കില്‍ ഇവനെയൊക്കെ തല്ലണം; പാമ്പിനെ തല്ലുംപോലെ..!)

മതങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ദൈവ സങ്കല്പങ്ങളും നിലനില്‍ക്കുന്നത് അവ മനുഷ്യജീവിതത്തില്‍ വഹിക്കുന്ന ഉത്തരവാദിത്വം കൊണ്ടാണ്. നല്ലകാലം വരുമ്പോള്‍ നന്ദി പറയാനും സമയദോഷം ഉണ്ടാകുമ്പോള്‍ സഹായമഭ്യര്‍ത്ഥിക്കാനും ദൈവമുണ്ടല്ലോ എന്ന വിശ്വാസമാണ് എല്ലായ്പ്പോഴും മനുഷ്യന് പ്രതിസന്ധികള്‍ നേരിടാനുള്ള കരുത്ത് നല്‍കുന്നത്.

സമൂഹത്തില്‍ ധാര്‍മികത നിലനില്‍ക്കാന്‍ ദൈവവിശ്വാസം നിര്‍ബന്ധമാണ്‌. നിയമ വാഴ്ചയുടെ മഹത്വം വിളംബരം ചെയ്യുന്ന ഒരു വാക്യമുണ്ട്. "നിങ്ങള്‍ എത്ര തന്നെ ഉയരത്തിലായാലും നിങ്ങള്‍ക്കും മേലെയാണ് നിയമം." ഇത് തന്നെയാണ് ദൈവ സങ്കല്‍പ്പത്തി
ന്‍റെയും മഹത്വം. "നാം എത്ര ഉയരത്തിലായാലും നമുക്കും മേലെയാണ് ദൈവം." ദൈവ വിശ്വാസം ഒരുവനെ നല്ലവനാക്കും. അതിന്‍റെ അഭാവം അവനെ ചീത്തയുമാക്കും. നൈതികത പുലര്‍ത്താന്‍ സ്വന്തം മനസ്സാക്ഷിക്കപ്പുറം ദൈവവിശ്വാസം കൂടിയേ തീരൂ.

ജീവിതകാലത്തു തന്നെ പലരും ദൈവ പദവിയിലേക്ക് promote ചെയ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റുമുള്ളത്‌. പിന്നോക്ക ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന്‌, വലിയ വിദ്യാഭ്യാസമില്ലാത്ത പലരും ദേശത്തും വിദേശത്തും ആത്മീയത വിറ്റ് കാശുണ്ടാക്കുന്നു.
ആരാധിക്കാന്‍ ആളുണ്ടെങ്കില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന് ഈശ്വര പദവിയിലേക്ക് ഉയരാമെന്നതിന്‍റെ നാണംകെട്ട ദ്രിശ്യങ്ങളാണ് സത്യാസായിയും രവിയും അമ്മയും നിത്യാനന്ദനും പരമാനന്ദനുമൊക്കെ. അവതാര കഥകള്‍ കെട്ട് വളരുന്നവര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കുമപ്പുറം ലൈംഗിക അരാജകത്വത്തിനും സാമ്രാജ്യത്വ വിധേയത്വത്തിനും നിമിത്തമാവുകയാണ് ആള്‍ദൈവങ്ങള്‍. ദാരിദ്ര്യത്തെയും സമൂഹത്തിലെ മറ്റു ദൈന്യതകളെയും അന്യായങ്ങളെയും മറച്ചുപിടിക്കാനുള്ള മൂലധന രാഷ്ട്രീയത്തിന്‍റെയും ആഗോളവല്‍ക്കരണ ശക്തികളുടെയും കയ്യിലെ ഉപകരണങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങള്‍.

സമൂഹത്തിന്‍റെ സത്വബോധം നഷ്ട്ടപ്പെടുന്നത് കൊണ്ടാണ് തിരിച്ചറിവുകള്‍ക്കും സ്വാതന്ത്ര്യ ബോധത്തിനും വിമര്‍ശന സ്വഭാവത്തിനും യുക്തിചിന്തക്കും മുകളില്‍ ഇത്തരം മനുഷ്യദൈവങ്ങള്‍ കൂട് കൂട്ടുന്നത്. കൃത്രിമമായ ആത്മീയതയുടെ പാര്‍ശ്വങ്ങളില്‍ ഒട്ടിനില്‍ക്കാന്‍ അവര്‍ സാധാരണക്കാരനെ നിര്‍ബ്ബന്ധിക്കുന്നു. സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തള്ളുകയാണവര്‍ ചെയ്യുന്നത്. അധികാര വര്‍ഗ്ഗത്തെ വിലക്കെടുക്കാനും പ്രലോഭനങ്ങളില്‍ അവരെ കൊരുത്തിടാനും ജനാധിപത്യരാഷ്ട്രത്തിന്‍റെ ഭരണഘടനാ സംവിധാനങ്ങളെക്കാള്‍ മുകളി ലെത്താനും ആള്‍ദൈവങ്ങള്‍ക്ക് കഴിയുന്നത്‌ സാമ്രാജ്യത്വ മൂലധനത്തിന്‍റെ പിന്‍ബലം കൊണ്ടാണ്. അമ്മയുടെ മാറിലലിഞ്ഞ്‌ ബഹുരാഷ്ട്ര കുത്തകകളും വ്യവസായ പ്രമുഖരും സൃഷ്ടിക്കുന്ന INDIA എങ്ങനെയായിരിക്കുമെന്ന് ഇവിടുത്തെ ദരിദ്രനാരായണന്‍മാര്‍ ചിന്തിച്ചിട്ടുണ്ടോ?

ഇന്ന് ആള്‍ദൈവ ഭക്തിയെന്നാല്‍ ഒരുതരം ആത്മീയ ഭ്രാന്താണ്. 'പ്രത്യക്ഷ' ഈശ്വരന്‍മാരില്‍ ദുര്‍ബ്ബല ഹൃദയരായ സാധാരണക്കാരന്‍ കാണുന്നത് തന്‍റെ ജീവിതത്തിന്‍റെ പൂര്‍ണതയും ആത്മീയ സാക്ഷാത്ക്കാരവുമാണ്. "മജ്ജയും മാംസവുമുള്ള മനുഷ്യന്‍ ദൈവമാകുമ്പോള്‍ അരൂപിയും അദ്രിശ്യനുമായ ദൈവത്തെ മനുഷ്യനോളം അധപതിപ്പിക്കുന്നു" എന്നാണ്‌, വിവരവും വിവേകവുമുള്ള മനുഷ്യന്‍ തന്‍റെ ആത്മാവിനെ അര്‍ത്ഥമില്ലാത്ത അടിമത്തത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നല്‍കുന്ന ദുസ്സൂചന.!

കപടഭക്തിയുടെ മറവില്‍ തെമ്മാടിസ്സ്വാമിമാരും തേവിടിശ്ശി നടിമാരും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ പുതിയതല്ല. ഇന്ത്യയുടെ സവിശേഷമായ ആദ്യാത്മിക സാഹചര്യങ്ങളാണ് ഇത്തരം 'കാമാസൂത്ര'ങ്ങള്‍ക്ക് കാരണമാകുന്നത്. കാമപൂജകളും മദ്യ-നൈവേദ്യങ്ങളും ലഹരി പ്രസാദങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ആത്മീയ-ഭക്തിയില്‍ നിന്നും മനുഷ്യ നന്മയ്ക്കും പുരോഗതിക്കും ഉപകരിക്കുന്ന ആധ്യാത്മിക മൂല്യങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇനി എന്നാണ്‌ എന്‍റെ ദേശക്കാര്‍ക്ക് കഴിയുക?

17 comments:

നന്ദന said...

ഇന്ത്യയുടെ സവിശേഷമായ ആദ്യാത്മിക സാഹചര്യങ്ങളാണ് ഇത്തരം 'കാമാസൂത്ര'ങ്ങള്‍ക്ക് കാരണമാകുന്നത്. കാമപൂജകളും മദ്യ-നൈവേദ്യങ്ങളും ലഹരി പ്രസാദങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ആത്മീയ-ഭക്തിയില്‍

ഉമറേ, ഇതൊന്നും ഇല്ലാത്ത ഇസ്ലാമിൽ എത്ര തങ്ങൽമാരും മുല്ലമാരും പെണ്ണുങ്ങളെ പിടിച്ചു സുഖവാസം നടത്തുന്നു. എത്ര തങ്ങന്മാരുടെ കൈകൽ പർദ്ദയണിഞ്ഞ സ്ത്രീകൽ മുത്തുന്നു, എത്ര ശ്മശാനങ്ങളിൽ കുമ്പിടുന്നു ഇതൊക്കെ എഴുതിയിട്ട്/സ്വന്തം വിഴുപ്പലക്കിയിട്ട് പോരേ! മറ്റുള്ളവരുടെ വിഴുപ്പലക്കൽ

"എന്‍റെ വാക്കുകളേക്കാള്‍ മൂര്‍ച്ച വേണം നിങ്ങളുടെ വാക്കുകള്‍ക്ക്‌. പ്രതികരണം പ്രതികാരമാവാതിരിക്കട്ടെ എന്നാശംസിക്കുന്നു" ഇതു താങ്കളുടെ വാക്കായത് കൊണ്ട്മാത്രം ഇത്രയും എഴുതിവെച്ചു. ഈ പ്രതികരണം ഒരിക്കലും ഒരൂ പ്രതികാരമാവാതിരിക്കട്ടെ എന്ന് ഞാനും ആശംസിക്കുന്നു.

ഒരു യാത്രികന്‍ said...

ആരാധിക്കാന്‍ ആളുണ്ടെങ്കില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന് ഈശ്വര പദവിയിലേക്ക് ഉയരാമെന്നതിന്‍റെ നാണംകെട്ട ദ്രിശ്യങ്ങളാണ് സത്യാസായിയും രവിയും അമ്മയും നിത്യാനന്ദനും പരമാനന്ദനുമൊക്കെ. അവതാര കഥകള്‍ കെട്ട് വളരുന്നവര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
.....................
കാമപൂജകളും മദ്യ-നൈവേദ്യങ്ങളും ലഹരി പ്രസാദങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ആത്മീയ-ഭക്തിയില്‍ നിന്നും മനുഷ്യ നന്മയ്ക്കും പുരോഗതിക്കും ഉപകരിക്കുന്ന ആധ്യാത്മിക മൂല്യങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇനി എന്നാണ്‌ എന്‍റെ ദേശക്കാര്‍ക്ക് കഴിയുക?
...........
കള്ള സ്വാമി മാരെ ന്യായീകരിക്കാനല്ല മറിച്ച് ചില പരാമര്‍ശങ്ങളോട്‌ പ്രതികരിക്കാനാണ് ഈ കമന്റ്
താങ്കളുടെ ആഗ്രഹം നടക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. ഒരു പാട്‌ സംഘടനകള്‍ അതിനായി അശ്രാന്ത പരിശ്രമം നടത്തുന്നത് താങ്കള്‍ അറിഞ്ഞിരിക്കും എന്ന് കരുതുന്നു.
താലിബാന്‍, അല്‍ ഖോയ്ത തുടങ്ങിയ സംഘടനകളിലെ ഒരു പാട്‌ പേര്‍ സ്വന്തം ജീവന്‍ ഉഴിഞ്ഞു വെക്കുകയും, ബലിയര്‍പ്പിക്കുകയും ഒക്കെ ചെയ്യുന്നു. ഇപ്പോള്‍ ധാരാളം രിക്രൂടുമെന്റുകളും നടക്കുന്നുണ്ടെന്ന് കേള്‍കുന്നു. ഒരവസരം താങ്കള്‍കും ലഭിക്കാതിരിക്കയില്ല....
അവതാര കഥകള്‍ കേട്ട് വളര്‍ന്നവര്‍ മികച്ച സഹിഷ്ണുതയും പുലത്തിയിരുന്നു എന്നതറിയാമോ??? ഇന്ത്യക്കാരനില്‍ ഒത്തിരി മൂല്യങ്ങള്‍ ചേര്‍ത്ത് വെക്കാനും പല മതങ്ങളെകാളും പഴക്കമുള്ള ആ അവതാര കഥകള്‍ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യം മറക്കണ്ട....സസ്നേഹം

ഒരു യാത്രികന്‍ said...

)

പാര്‍ത്ഥന്‍ said...

ദൈവം എന്താണെന്നും, ദൈവത്തിന് എന്താണ് വേണ്ടതെന്നും, ദൈവത്തിൽ നിന്നും എന്താണ് നമുക്ക് വേണ്ടതെന്നും ഉള്ള ആത്മീയമായ അറിവ് ഉണ്ടാകാൻ അടുത്ത തലമുറയെയെങ്കിലും അനുവദിക്കുകയും അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുക. അപ്പോൾ ഇത്തരം ആഭാസന്മാരെ തിരിച്ചറിയാനാകും. ഇവരുടെ നേരെ കുറെ പുലഭ്യം പറഞ്ഞതുകൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല.

( O M R ) said...

പ്രിയ നന്ദനാ,
വരവിനും വായനക്കും കമന്റിനും ഹൃദയം നിറഞ്ഞ നന്ദി.
"ജീവിക്കുന്നെങ്കില്‍ ദിവ്യനായി ജീവിക്കണം..." എന്നാണ്‌ എന്‍റെ ആദ്യവരി.സ്വാമിയായിട്ടോ ഫാതെരായിട്ടോ തങ്ങളായിട്ടോ ജീവിക്കണമെന്ന് ഞാന്‍ എഴുതിയെങ്കില്‍ നന്ദന പറഞ്ഞോളൂ, എന്‍റെതു ഒരു സമുദായത്തെ മാത്രം ലക്‌ഷ്യംവെച്ചുള്ള അഭിപ്രായമാണെന്നു.

കപട ദിവ്യന്മാരുടെ വളര്‍ച്ചക്ക് കാരണം തീര്‍ച്ചയായും ഇന്ത്യയുടെ സവിശേഷമായ ആദ്യാത്മിക സാഹചര്യങ്ങള്‍ തന്നെയാണ്.
ഹിന്ദു, ക്രിസ്ത്യന്‍ മുസ്‌ലിം ജന വിഭാഗങ്ങളിലെ 80% ആള്‍ക്കാരും ഇത്തരം കപടന്‍മാരുടെ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. നമ്മുടെ രാജ്യത്തെ 'ദിവ്യ'ന്മാരില്‍ 75%വും കപടന്മാരാണെന്ന് പറഞ്ഞാല്‍ നന്ദന നിഷേധിക്കില്ലെന്നു കരുതുന്നു. ഇവരില്‍ പലര്‍ക്കും തീവ്രവാദ സംഘടനകളുമായും അധോലോക ഭീകരന്‍മാരുമായും ബന്ധമുണ്ട്. പല ദിവ്യാശ്രമങ്ങളില്‍ നിന്നും (പ്ലീസ്, ഇതിലെങ്കിലും ഹിന്ദു, ക്രിസ്ത്യന്‍ മുസ്‌ലിം വേര്‍തിരിവ് വേണ്ട) ആയുധശേഖരങ്ങളും മറ്റും കണ്ടെത്തിയ വാര്‍ത്തകള്‍ അറിയണമെങ്കില്‍ india യുടെ കഴിഞ്ഞ 10 വര്‍ഷത്തെ (മാത്രം) ചരിത്രം ശ്രദ്ധിച്ചാല്‍ മതി!.

കേരളത്തില്‍ സന്തോഷ്‌ മാധവന്റെ അറസ്റ്റിന് ശേഷം ഇടതു സര്‍കാരിന്റെ 'വേട്ട'യില്‍ കുടുങ്ങിയത് ചെറുതും വലുതുമായ 300ല്‍ പരം ദിവ്യ'സ്രാവു' കളാണ്. ഇന്ത്യന്‍ നിയമവാഴ്ചക്ക് നേരെ ചന്ദ്രഹാസം ഇളക്കിയ ചന്ദ്രസ്വാമിയും (delhi) ആശ്രിതവല്‍സന്‍റെ നെഞ്ചത്ത് കാഞ്ചി വലിച്ച കാഞ്ചി മടാതിപതി ജയേന്ദ്രസ്വാമിയും (tamilnadu) അടക്കമുള്ള കപടന്മാരെകൊണ്ട് ഇന്ത്യന്‍ ജയലുകള്‍ നിറഞ്ഞ കാര്യം അറിയില്ലേ നന്ദനാ?

കാമപൂര്‍ത്തീകരണത്തിനും സുഖലോലുപതക്കും വേണ്ടിയാണ് ഇത്തരം "ആള്‍ദൈവങ്ങള്‍" ഭക്തന്‍മാരെ ഉപയോഗിക്കുന്നത്. അതേസമയം, ബ്രാഹ്മത്യത്തിന്‍റെ മഹത്വമാര്‍ന്ന ജീവിതരീതി സ്വായത്തമാക്കിയ സ്വാമിമാരും ഇന്ത്യയിലുണ്ട്. അപൂര്‍വ്വമായ അത്തരം ദിവ്യാത്മാക്കള്‍ക്ക് പേര്ദോഷം വരുത്തുന്ന 'കള്ളന്‍മാരെ' ന്യായീകരിക്കുകയാണോ ശ്രീമതി നന്ദന? അതോ എന്നെ 'ഉമര്‍' ആക്കാനുള്ള (O M R എന്നാല്‍ OMAR അല്ല മാഡം!!)
വെപ്രാളത്തിനിടയില്‍ 'സത്യം' താങ്കള്‍ മറന്നതാണോ?
***************************************

പ്രിയ യാത്രികന്‍,
താങ്കള്‍ കണ്ടെത്തിയ 'കഥ'യുടെ കാണാപ്പുറങ്ങള്‍ തീര്‍ത്തും തെറ്റിപ്പോയെന്നു വിനയത്തോടെ അറിയിക്കട്ടെ. ഒരു ജനാധിപത്യ വിശ്വാസിക്ക് പ്രധാനം അവന്‍റെ ദേശവും സഹജീവികളുമാണ്, സമുദായമല്ല. കപടന്മാരും കുറ്റക്കാരുമില്ലാത്ത ഒരിന്‍ന്ത്യ സ്വപ്നം കാണുന്നതാണോ എന്‍റെ തെറ്റ്?

മനുഷ്യത്വമുളളവരും ജനാധിപത്യ വിശ്വാസികളും ഇത്തരം കാപട്യങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും അവരുടെ 'തനിനിറം' ജനങ്ങള്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയുമാണ് വേണ്ടത്. അല്ലാതെ 'അവരെ' ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളുടെയും പ്രതിനിധിയാക്കാന്‍ ശ്രമിക്കരുത്. അത്തരം ശ്രമങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്ക് നാണക്കെടാണെന്ന് കൂടി അറിയുക. വാദത്തിനുവേണ്ടി ഇത് സമ്മതിച്ചാല്‍ തന്നെ ഈകപടന്‍മാര്‍ നമ്മുടെ ഭരണഘടനയ്ക്കും നീതി-നിയമ വ്യവസ്ഥക്കും അതീതരല്ലെന്നു കൂടി ഓര്‍മപ്പെടുത്തുന്നു.
******************************************

"പാര്‍ത്ഥന്‍" പറഞ്ഞതാണ് പരമാര്‍ത്ഥം. ഇത്തരം കപട ഇടനിലക്കാരെ ദൈവത്തിനു ആവശ്യമില്ല. ഈ സത്യം വരും തലമുറയെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍..!!

rafeeQ നടുവട്ടം said...

സാമൂഹ്യപ്പുറമ്പോക്കുകളില്‍ ചീഞ്ഞു നാറുന്ന ജഡങ്ങള്‍ കുഴിച്ചുമൂടാന്‍ ഉറക്കെ വിളിച്ചുപറയുന്ന പ്രമേയം. നന്നായിരിക്കുന്നു. അക്ഷരങ്ങള്‍ കുറച്ചുകൂടി വലുപ്പം വരുത്തേണ്ടതുണ്ട്. ശ്രദ്ധിക്കുമല്ലോ..?
റഫീഖ് നടുവട്ടം (കടലാസും പെന്‍സിലും)

നന്ദന said...

സത്യമായും താങ്കൽ ഉമറാണെന്നാണ് കരുതിയത്, പക്ഷെ കമന്റിയതിന് ശേഷം താങ്കളുടെ മറ്റ് പോസ്റ്റുകൽ വായിച്ചപ്പോൾ ഒയെമ്മാറാണെന്ന് മനസ്സിലായി. അപ്പോൽതന്നെ കമന്റ് ഡിലീറ്റാൻ മനസ്സുപറഞ്ഞു പക്ഷെ ഡിലീറ്റിയാലും കമന്റ് ഫോളോചെയ്യുന്നവർ കണ്ട് അഭിപ്രായം പറയും അതിലും നല്ലത് ധൈര്യമായി താങ്കളുടെ മറുപടി നേരിടലാവും എന്ന് കരുതി.

"ജീവിക്കുന്നെങ്കില്‍ ദിവ്യനായി ജീവിക്കണം..." ഇതൊരു തമാശയല്ലേ? സത്യമായും ഇങ്ങനെ ആഗ്രഹിക്കുന്നുണ്ടോ?. ഇല്ലായെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കപടന്മാരെകൊണ്ട് ഇന്ത്യന്‍ ജയലുകള്‍ നിറഞ്ഞ കാര്യം അറിയില്ലേ നന്ദനാ? ഞാനറിഞ്ഞിരുന്നു. പക്ഷെ അന്ന് ഞാൻ പറഞ്ഞത്
ബ്രാഹ്മത്യത്തിന്‍റെ മഹത്വമാര്‍ന്ന ജീവിതരീതി സ്വായത്തമാക്കിയ സ്വാമിമാരും ഇന്ത്യയിലുണ്ട്. ഇവരെയാണ് ആദ്യം ജയിലിൽ അടക്കേണ്ടത് എന്നാണ്.

ദിവ്യാത്മാക്കള്‍ക്ക് പേര്ദോഷം യതാർഥത്തിൽ ഇങ്ങനെ ഒരു ദിവ്യാത്മാക്കള്‍ ഉണ്ടോ? ഒയെമ്മാർ ഒരർഥത്തിൽ ഇവരും മനുഷ്യരെ വഞ്ചിക്കുകയല്ലേ? ഇവരേയും കൂടി എതിർക്കുമ്പോൽ മാത്രമേ താങ്കളുടെ കർമ്മം പൂർത്തിയാവുന്നുള്ളൂ. എന്നു കൂടി വിനീതമായി ഉണർത്തട്ടെ!!!

Kvartha Test said...

ഓരോരുത്തര്‍ക്കും എന്തൊക്കെയോ കൂടുതല്‍വേണം എന്ന ആഗ്രഹമാണ് മനുഷ്യനെ ദിവ്യന്മാരിലും വഴിപാടുകളിലും മറ്റും എത്തിക്കുന്നത്. ഓരോ മനുഷ്യന്റെയും ആസക്തി നശിക്കുന്നതുവരെ ഇത്തരം ഏര്‍പ്പാടുകള്‍ ലോകത്തില്‍ കാണും. ഓരോരുത്തരും ധര്‍മ്മബോധം ഉള്ളവരായിരിക്കണം, അപ്പോള്‍ ദിവ്യന്മാരും പാരപണിയുന്ന രാഷ്ട്രീയ നായകന്മാരും മറ്റും ഒരു പ്രശ്നമാവില്ല. അല്ലാതെ ഇതിനെക്കുറിച്ചു വെറുതെ മുതലകണ്ണീര്‍ പൊഴിച്ചിട്ടും കാര്യമില്ലല്ലോ.

( O M R ) said...

പ്രിയ rafeeQ,
ഇവിടംവരെ വരാന്‍ തോന്നിയതില്‍ സന്തോഷം. നിര്‍ദ്ദേശം പാലിച്ചിട്ടുണ്ട്.
ഉപദേശങ്ങളുമാവാം. നന്ദി അറിയിക്കുന്നു.
***********************************************

പ്രിയ നന്ദനാ, സുഖവും നന്മയും നേരുന്നു.
പെട്ടൊന്നൊരാളെ 'ഉമറാ'ക്കുന്നതും 'ഉസാമ'യാക്കുന്നതും നമ്മുടെ സങ്കുചിത മനസ്ഥിതിയാണ്. (ശ്രീ ഹുസൈനെ കുറിച്ചുള്ള പോസ്റ്റിനു
E-mail വഴി നിരവധി 'ഭരണിപ്പാട്ട്' കൈപ്പറ്റി. എന്‍റെ replyക്കു ശേഷം അവരില്‍ പലരും sorry കൊണ്ടെന്നെ ഹാപ്പിയുമാക്കി. ആ പോസ്റ്റില്‍ ഒന്ന് മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ. "ദേവീ ദേവന്മാരുടെ നഗ്നചിത്രം വരച്ചയാള്‍ എന്തുകൊണ്ട് സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ നഗ്നത വരച്ചില്ലെന്ന്?")

'ദിവ്യാത്മാക്ക'ളുണ്ടോ എന്ന ചോദ്യം അസ്ഥാനത്താണ്. തീര്‍ച്ചയായും ഉണ്ട്. ഒരുനേരം മാത്രം ഭക്ഷിച്ച് ഇതരര്‍ക്ക് ആഹാരമെത്തിക്കുന്ന, ഒരു മാത്ര പോലും കണ്ണടക്കാതെ അന്യന്‍റെ കണ്ണുനീരൊപ്പുന്ന, ഒരു മുഴം തുണിയാല്‍ സ്വന്തം നഗ്നത മറച്ച് മറ്റുള്ളവന്‍റെ നഗ്നത മറച്ച് കൊടുക്കുന്ന ഒരുപാടു ദിവ്യാത്മാക്കള്‍ നമുക്കിടയിലുണ്ട്. പേരും പെരുമയും ആഗ്രഹിക്കാത്ത അവര്‍ 'സ്വാമി'യായോ 'ഫാദെരാ'യോ 'തങ്ങളാ'യോ നമുക്ക് മുന്‍പില്‍ അവതരിക്കുന്നില്ല. ആളും ആശ്രമവും, പെണ്ണും പണവും അവര്‍ക്കാവശ്യമില്ല. പക്ഷെ, സ്വാര്‍ത്ഥത ബാധിച്ച നമ്മുടെ റെറ്റിനയില്‍ അവര്‍ പതിയുന്നില്ലെന്നു മാത്രം..! അത്തരം മഹത്വുക്കള്‍ക്ക് പേര്ദോഷമുണ്ടാക്കുന്ന കപടന്‍മാരെ പ്രോത്സാഹിപ്പിക്കരുത് താങ്കളും താങ്കളെ പോലുള്ള ആശ്രമ സ്നേഹികളും. (ഒരാശ്രമ സങ്കല്‍പ്പത്തെപ്പറ്റി നന്ദന എഴുതിയത് വായിച്ചിരുന്നു..) .

വീണ്ടും പറയട്ടെ, ഇന്ത്യയുടെ സവിശേഷമായ ആദ്യാത്മിക സാഹചര്യങ്ങള്‍തന്നെയാണ് 'ആള്‍ദൈവ'ങ്ങള്‍ക്ക് വളവും വെള്ളവുമാകുന്നത്. ക്രിസ്തുമതത്തില്‍ 'യേശു' ദൈവമല്ല; ദൈവപുത്രനാണ്. ബുദ്ധമതത്തില്‍ 'ബുദ്ധന്‍' ദൈവമാണെന്ന് അവകാശപ്പെട്ടിട്ടില്ല. ഇസ്ലാമില്‍ 'മുഹമ്മദ്‌' ദൈവമല്ല,
ദൂദനാണ്. വിഷ്ണുവിന്‍റെ മനുഷ്യാവതാരങ്ങളില്‍ "ഞാന്‍ ദൈവമാണെന്ന്" പ്രഖ്യാപിച്ചത് ശ്രീകൃഷ്ണന്‍ മാത്രമാണ്. ഇവര്‍ക്കാര്‍ക്കുമില്ലാത്ത അവകാശ വാദങ്ങളാണ് 'ആധുനിക ദൈവങ്ങള്‍' ഉന്നയിക്കുന്നത്. അതുകൊണ്ടാണവരെ 'പാമ്പിനെ തല്ലും പോലെ തല്ലണമെന്ന്' ആദ്യ വരികളില്‍ തന്നെ അപേക്ഷിച്ചത്.

നിഷ്ക്കാമ കര്‍മ്മികളും നിസ്സ്വാര്‍ത്ഥ സേവകരുമായ ദിവ്യാത്മാക്കളെ എതിര്‍ക്കാന്‍ എനിക്ക് ധൈര്യമില്ല നന്ദനാ. കാരണം, അവര്‍ ജനങ്ങളെ വന്ചിക്കുന്നില്ല. അവരുടെ ചെയ്തികളാണ് യഥാര്‍ത്ഥ കര്‍മ്മം. അവരാണ് സത്യവിശ്വാസികള്‍. തങ്ങള്‍ അവതാരങ്ങളാണെന്നോ ദൈവമാണെന്നോ അവര്‍ വീമ്പിളക്കുന്നുമില്ല.
*************************************************

പ്രിയപ്പെട്ട ശ്രീ,(shreyas)

ശ്രേഷ്ടമായ വാക്കുകളിനിയും താങ്കളില്‍ നിന്നും ഉണ്ടാവട്ടെ എന്നു ഹൃദ്യമായി പ്രാര്‍ത്ഥിക്കുന്നു.
മനുഷ്യന്‍റെ ആര്‍ത്തി തന്നെയാണ് എല്ലാ ദുരന്തങ്ങള്‍ക്കും കാരണം. ഹിന്ദു ക്രിസ്ത്യന്‍ മുസ്‌ലിം മതസ്ഥരില്‍ നിന്നുള്ള 20% വീതം അനുയായികള്‍ സ്വന്തം മതത്തിന്‍റെ ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പ്രതികരിക്കുന്നവരും 20% പേര്‍ മൗനം പാലിക്കുന്നവരുമാണ്‌. ശേഷിക്കുന്ന 60% ആള്‍ക്കാരാണ് ഇന്ത്യയില്‍ ഒരു സവിശേഷമായ ആദ്യാത്മിക സാഹചര്യത്തിനു വിത്തു പാകിയത്‌. ഈ സാഹചര്യം മുതലെടുത്താണ് കപട സന്ന്യാസിമാരും കള്ള ദിവ്യന്മാരും മുളപൊട്ടി വളര്‍ന്നു വലുതാകുന്നത്..!

Anonymous said...

GOD IS ONLY ONE
VEDAS:

"Those whose intelligence has been stolen by material desires surrender unto demigods and follow the particular rules and regulations of worship according to their own natures."
[Bhagavad Gita 7:20]
"Ekam evadvitiyam"
"He is One only without a second."
[Chandogya Upanishad 6:2:1]1

"Na casya kascij janita na cadhipah."
"Of Him there are neither parents nor lord."
[Svetasvatara Upanishad 6:9]2

"Na tasya pratima asti"
"There is no likeness of Him."
[Svetasvatara Upanishad 4:19]3



"Na samdrse tisthati rupam asya, na caksusa pasyati kas canainam."

"His form is not to be seen; no one sees Him with the eye."
[Svetasvatara Upanishad 4:20]4
"na tasya pratima asti
"There is no image of Him."
[Yajurveda 32:3]5

"shudhama poapvidham"
"He is bodyless and pure."
[Yajurveda 40:8]6

"Andhatama pravishanti ye asambhuti mupaste"
"They enter darkness, those who worship the natural elements" (Air, Water, Fire, etc.). "They sink deeper in darkness, those who worship sambhuti."
[Yajurveda 40:9]7

[Sambhuti means created things, ]


"Lead us to the good path and remove the sin that makes us stray and wander."
[Yajurveda 40:16]8

"Thou shalt have no other gods before me."

"Thou shalt not make unto thee any graven image, or any likeness of anything that is in heaven above, or that is in the earth beneath, or that is in the water under the earth:"

BIBLE:-

"Thou shalt not bow down thyself to them, nor serve them: for I the Lord thy God am a jealous God."
[The Bible, Exodus 20:3-5]

"I am Lord, and there is none else, there is no God besides me."
[The Bible, Isaiah 45:5]

"Hear, O Israel: The Lord our God is one Lord"
[The Bible, Deuteronomy 6:4]

QURAN:-

"Say: He is Allah,
The One and Only.
"Allah, the Eternal, Absolute.
"He begets not, nor is He begotten.
And there is none like unto Him."
[Al-Qur’an 112:1-4]
Lack of proper knowledge and laziness to accumulate the real knowledge is the root cause of everything.Let learning and understanding and logic help us from everything.

Sidheek Thozhiyoor said...

ആള്‍ ദൈവങ്ങളുടെ ഓരോരോ വികൃതികള്‍...
മനുഷ്യരായ നമ്മള്‍ പൊറുത്തുകൊടുക്കുക..
അല്ലാതെ എന്ത് ചെയ്യാന്‍!?

ശ്രിയാ ~ $hr!Y@ said...

മനുഷ്യന്റെ നില നില്പും ജനന മരണവും, സര്‍വ്വജീവ ജാലകങ്ങളുടെയും സൃഷ്ടി സ്തിഥി സംഹാരം സംഭവിക്കുന്നതും ദൈവത്തിന്‍റെ ആഗ്രഹ പ്രകാരമാണ്. അതില്‍ നശിച്ചു പോകുന്ന മനുഷ്യന് ഇടപെടാന്‍ കഴിയില്ല. പിന്നെന്തിനു ദൈവത്തിനു "കൂട്ട് ദൈവങ്ങള്‍'?
ദൈവത്തെ വെറുതെ വിടുക. അങ്ങനെയാണെന്ന് പറയുന്ന മനുഷ്യരെ തുരുങ്കിലടയ്ക്കുക. സാധാരണക്കാരനെ ഇവരുടെ ചതിയില്‍ നിന്നും രക്ഷപ്പെടുത്തുകയും വേണം. സഖാവേ, ധൈര്യത്തോടെ മുന്നൊട്ട്, മുന്നോട്ട്...

( O M R ) said...

Dear Aadhila,
Bible, Gheetha, Qur'aan and it's related holy statements are disclos that 'there is only one God & God doesn't have any kind of 'Assistants'..!
But, we the people creating 'insencere GOD' for our limited happines. What a foolishness.!
Thanx 4ur visit & useful Notes.
******************************************

ശെരിയാണ് Mr. തൊഴിയൂര്‍,
ആള്‍ ദൈവങ്ങള്‍ക്ക് മാപ്പ് കൊടുക്കണം, എന്നിട്ട് അവരെ പ്രോത്സാഹിപ്പിക്കുന്നവരെയാണ് ശിക്ഷിക്കേണ്ടത്.
********************************************

( O M R ) said...

പ്രിയ ശ്രീ,
തങ്ങളെ സൃഷ്ട്ടിച്ച ദൈവത്തില്‍ വിശ്വസിക്കാനല്ല, തങ്ങള്‍ സൃഷ്‌ടിച്ച/സൃഷ്ടിക്കുന്ന മജ്ജയും മാംസവുമുള്ള
ദൈവത്തില്‍ വിശ്വസിക്കാനാണ് മനുഷ്യന് താല്പാര്യം! ഈ വിരോധാഭാസത്തെയാണ്‌ നമ്മള്‍ മാറ്റിയെടുക്കേണ്ടത്.

Anonymous said...

Copy and Paste the link on your browser to read

http://news.bbc.co.uk/2/hi/south_asia/8594250.stm

Nazriya Salim said...

(read this news from chennai)

സ്ത്രീകളെ വശീകരിക്കുന്നതിനുള്ള പൊടിക്കൈകള്‍ അടങ്ങുന്ന പുരാതന ഗ്രന്ഥത്തെ ചൊല്ലി തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ സ്വാമിമാര്‍ തമ്മില്‍ കയ്യാങ്കളി. മണികണ്ഠന്‍ എന്നുപേരായ സ്വാമി വായിക്കാനായി നല്‍‌കിയ വശീകരണ പുസ്തകം മുരുകനെന്ന സ്വാമി തിരിച്ചുനല്‍‌കിയില്ല എന്നതായിരുന്നു അടിപിടിക്ക് കാരണം. പുസ്തകം തിരിച്ച് നല്‍‌കിയില്ല എന്ന കാരണത്താല്‍ തന്റെ തല മണികണ്ഠ സ്വാമി അടിച്ചുപൊളിച്ചു എന്ന് ധര്‍മപുരിയിലെ കോട്ടപ്പട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍‌കിയിരിക്കുകയാണ് മുരുകന്‍ സ്വാമികള്‍.

ചെന്നൈയില്‍ നിന്നുള്ള സ്വാമിയാണ് മുരുകന്‍. ഇയാള്‍ കുറേക്കാലം തിരുവണ്ണാമലയിലുള്ള ശിവാനന്ദാ ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ഇവിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാലും കഞ്ചാവ് അടിച്ചതിനാലും നാട്ടുകാരുടെ അടികൊണ്ട് ധര്‍മപുരിയിലെ തീര്‍ത്ഥമലയിലേക്ക് പ്രവര്‍ത്തനമണ്ഡലം ‘ഷിഫ്റ്റ്’ ചെയ്തു. കഞ്ചാവ് കൈവശം വച്ചതിന് തിരുവണ്ണാമല പൊലീസ് സ്റ്റേഷനില്‍ മുരുകന്‍ സ്വാമിക്കെതിരെ കേസ് നിലവിലുണ്ട്.

തിരുവണ്ണാമലയില്‍ വച്ച് തനിക്ക് മുക്തി ലഭിച്ചുവെന്നും ജനങ്ങളെ സേവിച്ച് കാലം പോക്കാന്‍ തന്നോട് ഭഗവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മുരുകന്‍ തീര്‍ത്ഥമലയിലുള്ളവരൊട് പറഞ്ഞത്. തീര്‍ത്ഥമലയില്‍ വച്ച് മണികണ്ഠ സ്വാമിയുമായി മുരുകന്‍ സൌഹൃദത്തിലായി. തുടര്‍ന്ന് ഇരുവരും ഒരുമിച്ചാണ് പൂജാകര്‍മങ്ങള്‍ ചെയ്തുവന്നിരുന്നത്.

മണികണ്ഠ സ്വാമിയുടെ പുസ്തകശേഖരത്തില്‍ സ്ത്രീകളെ വശീകരിക്കുന്നതിനെ പറ്റി വിവരിക്കുന്ന ഒരു പുരാതന ഗ്രന്ഥം കണ്ട മുരുകന്‍ അത് വായിക്കാനായി കടം വാങ്ങി. ഏറെ നാള്‍ കഴിഞ്ഞിട്ടും പുസ്തകം തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മണികണ്ഠന്‍ പുസ്തകം തിരിച്ച് ചോദിച്ചു.

എന്നാല്‍ പുരാതന ഗ്രന്ഥം കൈവിടാന്‍ ഒരുക്കമില്ലാതിരുന്ന മുരുകന്‍ ഇത് നിരാകരിച്ചു. തുടര്‍ന്ന് ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഭക്തരുടെ മുമ്പില്‍ വച്ച് പരസ്പരം അസഭ്യം പറയുകയും ചെയ്തു. വഴക്ക് കയ്യാങ്കളിയിലേക്ക് മാറി, തുടര്‍ന്ന് സ്വാമിമാര്‍ നിലത്തുകിടന്ന് പോരടിക്കാന്‍ തുടങ്ങി. ഭക്തര്‍ ഇടപെട്ടാണ് സ്വാമിമാരെ പിടിച്ച് മാറ്റിയതെത്രെ.

പുസ്തകം തിരികെ നല്‍‌കാതിരുന്നതിനാല്‍ തോക്ക് ചൂണ്ടി തന്നെ മണികണ്ഠന്‍ ഭീഷണിപ്പെടുത്തിയെന്നും തല അടിച്ചുപൊളിച്ചുവെന്നും പരുക്കേറ്റ തന്നെ മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചുവെന്നും മുരുകന്‍ ധര്‍മപുരിയിലെ കോട്ടപ്പട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍‌കിയിരിക്കുകയാണ്.

Anonymous said...

nalla shramam,,,, ithil palarudeyum cmt vazhichu,
adyam thanne NANDANA, athu thanne enne onnnu verupichu,,ee nadinte avastha kandu, pinneed mattiyezhuthiyittund,k,, ennalum otta adikk nammal vazhikkumbol nammude manassinte ariyathoru konil inganeyoru chintha janikkunnu,, ithineyanu nam swayam ethirkendathu,,angineyanel ivide muslim league ila. RSS illa... othiri probs illa.
samadanamulla. jeevithathinaay kapadyamillatha aaradanakkaay,,, namukku prarthikkam... athinaay othorumikkam,,,,

Post a Comment

 

Copyright 2010 അനന്തരം...

Theme by oyemmar.com.
oyemmar by OMR Templates. | Designed by refylines.com