Friday, March 5, 2010

വീണ്ടുമൊരു ഡിസംബര്‍ കൈപ്പിടിയിലൊതുങ്ങാതെ കടന്നുപോയി. 
കാലം!
വൈകാരികമായ പരിക്കുകളെയും അശാന്തിയുടെ കാര്‍മെഘങ്ങളെയും വെറും ഓര്‍മ്മയായി മാറ്റാന്‍ കഴിവുള്ള മഹാ പ്രതിഭാശാലി. 

"സര്‍വ്വം യസ്യ പഷാഭഗാത് സ്മ്രിതിപദം. കാലായ തസ്മൈ നമഹ:"

കാലത്തിന്‍റെ മഹാ പ്രവാഹത്തില്‍ തീവ്രദുഖങ്ങളും ആഘാതങ്ങളും ലാഘവമുള്ളതായിത്തീരുന്നു. ഓര്‍മകളുടെ ഒതുക്കുകളിറങ്ങുമ്പോള്‍ അസുഖകരമായതൊക്കെ ര്‍ജുവാകുന്നുവെങ്കില്‍ അത് കാലത്തിന്‍റെ കരവിരുതാണ്. അനന്തവും അഗമ്യവും അഗോചരവുമാണ് കാലത്തിന്‍റെ മഹിമ.

"കാല"ത്തെ ഒരു നിര്‍വചനത്തിലോ സമവാക്യസൂക്തങ്ങളുടെ ചട്ടക്കൂടിലോ ഒതുക്കുക സാധ്യമല്ല.
ഡിസംബര്‍ 31.
രാത്രി സത്രത്തിന്‍ ഗാനശാലയില്‍ പാട്ടുയരുന്നു,
"എത്രയുണ്ടിനി നേരം..അസ്തമിച്ചുവോ വര്‍ഷം?
തൂക്കിയോ വീണ്ടും പുതുവര്‍ഷത്തിന്‍ കലണ്ടെര്‍ അതല്ലോ നാളെയുടെ നരകപടം; 
എത്ര ഭീതിദം!!

5 comments:

ബഷീർ said...

നാളെയുടെ നരകപടം എത്ര ഭീതിദം !!

അകുലപ്പെടുത്തുന്ന ചിന്ത..

(ഭീതിതം അല്ലേ ശരി ? )

( O M R ) said...

"ഭീതിദം"(frightful, shocking) ആണു ശെരി. ഭയമുണ്ടാക്കുന്ന, ജുഗുപ്സാവഹമായ തുടങ്ങിയ അര്‍ത്തങ്ങളാണ് ഇതിന്. "ഭീതിതം" എന്ന വാക്ക് മലയാളത്തിലില്ല എന്ന് അറിയുന്നു. thanx 4 ur attention.(എന്നെ കീറിമുറിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ?)

Unknown said...

"എത്രയുണ്ടിനി നേരം..അസ്തമിച്ചുവോ വര്‍ഷം?

ശ്രിയാ ~ $hr!Y@ said...

nice. best wishes.

യാംനോവല്‍ said...
This comment has been removed by the author.

Post a Comment

 

Copyright 2010 അനന്തരം...

Theme by oyemmar.com.
oyemmar by OMR Templates. | Designed by refylines.com