
"ഇല്ല! ഞാനൊന്നും കാണുന്നില്ല
നിന്റെമേല്‍ മണല്‍ പതിയുന്നത്
നിന്റെ കരള്‍ പിളരുന്നത്
നിന്റെ ആകാശം പകുത്തു മാറ്റപ്പെടുന്നത്
നിന്റെ ഭൂമി നിനക്കന്ന്യമാകുന്നത്
നിന്റെ കണ്ണുനീര് ഇറ്റിറ്റു വീഴുന്നത്
ഒടുവില്‍,
നിനക്കായ് മറ്റുള്ളവര്‍ കണ്ണീരോഴുക്കുന്നത്
ഇതൊന്നും കാണാതിരിക്കാന്‍ വേണ്ടി
ഞാനെന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചിരിക്കുന്നു..!!"
(ദീമാ ഹുമൈഫെര്)