Sunday, May 30, 2010കുഞ്ഞുടുപ്പുകളില്‍ ചിതറിത്തെറിച്ച ചോരയുടെ ഗന്ധം അറിയണോ? അനാഥതയിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യങ്ങള്‍ കാണണോ? വിധവയാക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ രോദനം കേള്‍ക്കണോ? എങ്കില്‍ കണ്ണൂരിലേക്ക് പോന്നോളൂ. ഇവിടെ, അമ്മ-ഭാര്യ-പെങ്ങന്മാരുടെയും കുഞ്ഞുമക്കളുടെയും ധാരമുറിയാതെ ഒഴുകുന്ന കണ്ണീരും വിലാപങ്ങളും നിങ്ങളെ സ്വീകരിക്കും. അവരുടെ വാക്കുകള്‍ നിങ്ങളുടെ നെഞ്ചകം കീറിമുറിച്ചേക്കാം... എന്നാല്‍പോലും ഈ കണ്ണീര്‍ കണ്ടില്ലെന്നു നടിക്കാന്‍ നിങ്ങള്‍ക്കാവില്ല!
ജലാശയത്തിലെ ഒരു ബിന്ദുവിലുണ്ടാകുന്ന നേര്‍ത്തൊരു ചലം അസംഖ്യം ഓളങ്ങളുയര്‍ത്തി വിടുന്നത് പോലെ കണ്ണൂരിന്‍റെ ഏതെങ്കിലുമൊരു കോണില്‍ സംഭവിക്കുന്ന നിസ്സാരപ്രവര്‍ത്തിയാണ് ജില്ല മൊത്തം വ്യാപിച്ച് ചോരയില്‍ കുതിര്‍ന്നു നിലവിളിയായി ഉയരുന്നത്.

നാല്പതു വര്‍ഷമായി കണ്ണൂര്‍ ഇങ്ങനെയാണ്. രാഷ്ട്രീയപക തലങ്ങും വിലങ്ങും ജീവനെടുക്കുന്നു. കൊല്ലുന്നതിലും കൊല്ലപ്പെടുന്നതിലും പാര്‍ട്ടിഭേദമില്ല. കോണ്‍ഗ്രസ്‌.. സീപീയെം.. ബീജേപീ.. എന്‍ഡീയെഫ്.. എല്ലാവരും മാറിമാറി എത്തുന്നു. പാര്‍ട്ടികള്‍ക്ക് പറയാന്‍ പഠിച്ചുവെച്ച ന്യായമുണ്ട്. "ഞങ്ങള്‍ പ്രതിരോധിക്കുകയാണ്". ഓരോ അക്രമങ്ങള്‍ക്ക് ശേഷവും മുറപോലെ സമാധാന യോഗങ്ങള്‍ ചേരും. പക്ഷെ, അതിന്‍റെ ചൂടാറുംമുമ്പേ അടുത്ത കൊലക്ക് കളമൊരുങ്ങുകയായി. ഒരു വിലപ്പെട്ട ജീവന്‍ കീറിമുറിക്കപ്പെടുമ്പോള്‍ നീതിവ്യവസ്തകള്‍ക്ക് പോലും ഒന്നും ചെയ്യാനാവുന്നില്ല.

ഒരിക്കലും അടങ്ങാത്ത കണ്ണൂരിലെ രാഷ്ട്രീയപകയില്‍ ബലിയാടായവരുടെ എണ്ണം ഇപ്പോള്‍ മുന്നൂറോളം ആയി. അക്രമങ്ങളില്‍ കയ്യോകാലോ നഷ്ട്ടപ്പെട്ടവരുടെ എണ്ണം ഇതിന്‍റെ മൂന്നിരട്ടിയാണ്. അയ്യായിരത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. കൊണ്ടും കൊടുത്തും വളര്‍ന്നതാണ് കണ്ണൂര്‍ രാഷ്ട്രീയം. ആര്‍ഷഭാരത സംസ്കാരത്തിന്‍റെ മൊത്തം ഏജന്റായ ആരെസ്സെസ്സും ശാന്തിസമാധാനം നാവിട്ടലക്കുന്ന കോണ്‍ഗ്രസ്സും പട്ടിണിക്കാരന്റെ കണ്ണീരോപ്പുന്നുവെന്നു അഹങ്കരിക്കുന്ന കമ്മ്യൂനിസ്ട്ടുകാരനും ഒരൊറ്റ ഭാഷയും മുഖവുമാണ് കണ്ണൂരില്‍. അവര്‍ സംസാരിക്കുന്നത് അക്രമത്തിന്റെ ഭാഷ.. അവര്‍ക്കാവശ്യം രാഷ്ട്രീയ ശത്രുവിന്റെ ചോര... അവരുടെ ലക്‌ഷ്യം കൊന്നും കൊടുത്തും പാര്‍ടി വളരണം..

ഇവിടെ ഓരോ ഗ്രാമവും ഓരോ പാര്ട്ടികളുടെതാണ്. ഇവിടങ്ങളില്‍ ഇല അനങ്ങണമെങ്കില്‍ നേതാക്കളുടെ അനുമതി വേണം. "കണ്ണൂരിലെന്താ ഇങ്ങനെയെന്ന്" പരിഹസിക്കുന്നവര്‍ അറിയുക, ജഡങ്ങളെപോലും കലാപത്തിനു വേണ്ടി 'ഉയര്തെഴുന്നെല്‍പ്പിക്കുന്ന' നേതാക്കളുടെ പ്രസംഗമാണ് കണ്ണൂരിലെ ഏറ്റവും വലിയ ശാപം. പ്രകോപനപരമായ ഈ പ്രസംഗം എന്ന് നില്‍ക്കുന്നുവോ അന്ന് തീരും ഇവിടുത്തെ സര്‍വ്വ പ്രശ്നങ്ങളും.

കണ്ണൂരില്‍ മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെതായ ചാവേര്‍ കൂട്ടങ്ങളുണ്ട്, ബോംബ്‌ നിര്‍മ്മാണത്തിലും അതിന്‍റെ പ്രയോഗത്തിലും പ്രാവീണ്യം നേടിയ അണികളുമുണ്ട്. ഹിറ്റ്സ്കോടുകള്‍ എന്ന് പരക്കെ അറിയപ്പെടുന്ന ഇവര്‍ ആയോധനകലകളില്‍ ശക്തരാണ്. കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യ ഇനം. പിന്നെ കാത്തിരിപ്പാണ്. സൗകര്യം കിട്ടുമ്പോള്‍ ഇരകള്ക്കുമേല്‍ ചാടിവീണ് അരിഞ്ഞുവീഴ്ത്തുന്ന വിദ്യ വിജയകരമായി നടപ്പാക്കും. ഇഞ്ചിന്ജായി കൊന്നു കൊലവിളി നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ ഓര്‍ക്കുന്നുണ്ടോ ശേഷിക്കുന്നവന്റെ മനോവേദനയുടെ ആഴം..?
Wednesday, April 21, 2010

പ്രതീകങ്ങളുടെയും കെട്ടുകാഴ്ച്ചകളുടെയും ഉപഭോഗ ലോകത്തെ നോക്കി ഫ്രഞ്ച് ചിന്തകനായ ഗീതോബര്‍ 'ദൃശ്യ വിസ്മയങ്ങളുടെ ലോകം' എന്ന് പരിഹസിച്ചു. ചരിത്രത്തിന്‍റെ പുനരാവര്‍ത്തിയിലൂടെ അതിപ്പോഴും പ്രതിധ്വനിക്കുനത് മലയാളിയുടെ നെഞ്ചിലാണോ..?

നെറികെട്ട ചാനല്‍ സംസ്കാരത്തിന്‍റെ ദുര്‍ഗന്ധം സഹിച്ചാണ് നമ്മള്‍ മലയാളികള്‍ ഓരോ ദിനവും തള്ളി നീക്കുന്നത്. ഫാഷ്യനും സെക്സും പ്രതികാരവും അന്ധവിശ്വാസവും ഭ്രാന്തന്‍ സംഗീതവും ചേര്‍ന്ന് ദ്രിശ്യ-മാധ്യമ പിശാചുക്കള്‍ സൃഷ്ട്ടിച്ചെടുത്ത ഈ വൃത്തികേടില്‍ നശിച്ച് ഒടുങ്ങുന്നത് പുത്തന്‍ തലമുറയാണ്. പ്രബുദ്ധരെന്നു ഊറ്റം കൊണ്ട മലയാളിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി.
തൊണ്ണൂറുകളിലാണ് നമ്മുടെ നാട് ഈ വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍ കുത്തിയിരിപ്പ് തുടങ്ങിയത്. അത്രയൊന്നും വ്യാപകമല്ലാത്ത ഒരു സാധനമായത് കൊണ്ടാവാം, ഇതിലെ കാഴ്ചകള്‍ കാണാന്‍ ജനം തലങ്ങും വിലങ്ങും ഓടി. താമസിയാതെ ടീവി ഇല്ലാത്ത വീടുകള്‍ അപൂര്‍വമായി. രണ്ടായിരം ആയപ്പോള്‍ ടീവി ഇല്ലെങ്കില്‍ പിന്നെന്തു ജീവിതമെന്ന് ചോദിക്കാന്‍ മലയാളി ശീലിച്ചു. അറിവും ആഹ്ലാദവും മത്സരിക്കുന്നതിന്റെ നാണം കെട്ട കാഴ്ചകളുമായി ഇന്നും അത് അനിസ്യൂതം മുന്നോട്ട് കുതിക്കുകയാണ്..!
'മ' പ്രസിദ്ധീകരണങ്ങളില്‍ വായിച്ചറിഞ്ഞ വൈകാരിക സംഘര്‍ഷങ്ങള്‍ മലയാളിയുടെ നെഞ്ചിന്‍ കൂടിലേക്ക് നേരിട്ട് എത്താന്‍ തുടങ്ങിയപ്പോള്‍ പുതിയൊരു ദൃശ്യ സുഖം നമുക്കിടയില്‍ വളരുകയായിരുന്നു. വേലയും കൂലിയും വേണ്ട, ടീവിയിലെ രസികന്‍ കാഴ്ചകള്‍ കണ്ടിരിക്കാം എന്ന പുരുഷാധിപത്യത്തിനു മുന്‍പില്‍ കുടുംബ കലഹം നിത്യവിസ്മയമായി. പെണ്‍കുട്ടികള്‍ തങ്ങളുടെ ഇഷ്ട്ട നായകന്മാരെ തേടി അടുത്ത വീടുകളിലേക്ക് പാളി നോക്കി. രാത്രികാഴ്ചകളുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനും ഈ ശവപ്പെട്ടി നിമിത്തമായി.!
വിദേശ രാഷ്ട്രങ്ങളില്‍ അരങ്ങേറുന്ന സമരമുറകള്‍ നാം അനുകരിക്കാന്‍ തുടങ്ങിയത് ടീവി കാഴ്ചകള്‍ക്ക് ശേഷമാണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ സിനിമാ സംബന്ധിയായ വളിച്ചതും പുളിച്ചതും കാണാനും കേള്‍ക്കാനും നാം നിര്‍ബന്ധിതരായി. പെണ്‍കുട്ടികളുടെ വസ്ത്രധാരണാ രീതിയില്‍ മാറ്റം വന്നു. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീണു. സ്നേഹമോ ദയയോ പ്രകടിപ്പിക്കാന്‍ ആര്‍ക്കും സമയമില്ലാതായി. സന്ധ്യാ പ്രാര്‍ഥനകള്‍ മനപ്പൂര്‍വ്വം മറക്കാന്‍ തുടങ്ങിയതോടെ 'നാകം' പണിത നമ്മള്‍ തന്നെ നമ്മുടെ നരകവും പണിതു.!
വീടുകളില്‍ കുട്ടികള്‍ക്ക് അവരുടെ മത പ്രവാചകരുടെയോ ചരിത്ര നേതാക്കളുടെയോ പേരുകള്‍ അറിയില്ലെങ്കിലും 'സിലിമാ'ക്കാരുടെ പേരുകള്‍ ഹൃദ്യസ്തമാണ്. ഇഷ്ട ചാനല്‍ കാണാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ ഉണ്ടായിട്ടുണ്ട്. പുതിയ ചാനലുകളെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന 'മലയാലി' ഇതൊക്കെ സമ്മതിക്കുമോ ആവോ!
ഇപ്പോള്‍ തന്നെ മലയാളിയെ നശിപ്പിക്കാന്‍ ഡസനോളം ചാനലുകള്‍ കേരളത്തിലുണ്ട്. ജീവനുള്ളതും ജീവനില്ലാത്തതുമാണ് ഇവയില്‍ മിക്കതും. വാര്‍ത്താ ചാനലുകളെന്ന് അവകാശപ്പെട്ട് അവതരിച്ചവയും പിന്നീട് ദുര്‍നടപ്പിലേക്കാണ്‌ നീങ്ങിയത്. കാഴ്ചകളിലെ ആവര്‍ത്തന വിരസത പോലും മലയാളിയെ മുഷിപ്പിക്കുന്നില്ല.(?) എന്നിട്ടും വീണ്ടും ഡസനോളം ചാനലുകള്‍ മലയാളിയെ തേടി എത്തുന്നു എന്നതാണ് സമകാലിക വിരോധാഭാസം.!
എന്തിനാണ് മലയാളിക്ക് ഇത്രയധികം ചാനലുകള്‍ എന്ന് ചോദിക്കരുത്. അതിനു വേണ്ടി പണം ഇറക്കുന്ന പാവപ്പെട്ട മുതലാളിമാര്‍ക്ക് ഈ ചോദ്യം ദഹിക്കില്ലെന്നോര്‍ക്കുക. അവര്‍ക്ക് എസ്സെമ്മെസ് വേണം. പരസ്യം വഴി കോടികള്‍ ഉണ്ടാക്കണം. ടൈ കെട്ടിയ 'ശായിപ്പന്‍'മാരും 'മലയാലി' മദാമ്മമാരും വന്ന് നമ്മെ ഉദ്ബുദ്ധ രാക്കും. ഗ്രഹണി പിടിച്ച പയ്യന്‍സ് മരണ വീടുകളില്‍ പോലും മൈക്കും കാമറയും കൊണ്ട് കഥകളി കാട്ടും. ഇതില്പരം എന്താണ് നമുക്കാവശ്യം?
വരട്ടെ, ആറോ നൂറോ ചാനലുകള്‍ വന്ന് മലയാളിയെ വിഴുങ്ങട്ടെ.. ചാനല്‍ പ്രളയത്തില്‍ അവന്‍ മുങ്ങിത്താഴട്ടെ. ടീവി കാഴ്ചകള്‍ അവന്‍റെ ജീവിതത്തെ ധന്യമാക്കട്ടെ.. കുടുംബം പട്ടിണിയാകട്ടെ.. പെണ്‍കുട്ടികള്‍ ആടിത്തിമിര്‍ക്കട്ടെ.. അങ്ങനെയെങ്കിലും നമ്മുടെ നാട് നന്നാകുമെങ്കില്‍ അതല്ലേ നല്ലത്?


Wednesday, March 31, 2010A Hindu holy man in India has quit as head of a religious organisation after police launched a probe into allegations of obscenity against him.

Nithyananda Swami's announcement came weeks after a video emerged apparently showing him engaging in sexual acts with two women. The guru has said he had done nothing illegal and the video scandal was "a false campaign". Nithyananda Swami has a huge following in southern India.

The video shocked his devotees and angered locals - his ashram near the southern city of Bangalore was vandalised after TV channels broadcast the video. Police have launched an investigation into the incident - a senior detective told the BBC that they were investigating whether the guru had "outraged religious feelings" of his devotees.

The 32-year-old said in a statement that he was resigning as the head of his organisation, Dhyanapeetam (Knowledge Centre), and from all the trusts associated with him. His organisation has branches in several countries, including the US and Europe.

"If required, I will return and talk about all that had happened as an independent witness to my conduct with a clean heart and pure soul and in a less prejudiced atmosphere," he said. He said he had decided to live a "life of spiritual seclusion for an indefinite time".

The guru's followers allege the video was created and distributed by a jealous inmate of the ashram in a bid to defame him. The guru's ashram has called the footage "a mix of conspiracy, graphics and rumours".

News From: http://news.bbc.co.uk/2/hi/south_asia/8594250.stm

special thanks to: Ms. Aadhila. (see the comments)

Monday, March 22, 2010(സ്വാമിയെ ശരണം!
ജീവിക്കുന്നെങ്കില്‍ 'ദിവ്യ'നായി ജീവിക്കണം.
ഇഷ്ടംപോലെ പെണ്ണ്, പണം, കള്ള്... ആരെയും പേടിക്കേണ്ട.
തല്ലുന്നെങ്കില്‍ ഇവനെയൊക്കെ തല്ലണം; പാമ്പിനെ തല്ലുംപോലെ..!)

മതങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ദൈവ സങ്കല്പങ്ങളും നിലനില്‍ക്കുന്നത് അവ മനുഷ്യജീവിതത്തില്‍ വഹിക്കുന്ന ഉത്തരവാദിത്വം കൊണ്ടാണ്. നല്ലകാലം വരുമ്പോള്‍ നന്ദി പറയാനും സമയദോഷം ഉണ്ടാകുമ്പോള്‍ സഹായമഭ്യര്‍ത്ഥിക്കാനും ദൈവമുണ്ടല്ലോ എന്ന വിശ്വാസമാണ് എല്ലായ്പ്പോഴും മനുഷ്യന് പ്രതിസന്ധികള്‍ നേരിടാനുള്ള കരുത്ത് നല്‍കുന്നത്.

സമൂഹത്തില്‍ ധാര്‍മികത നിലനില്‍ക്കാന്‍ ദൈവവിശ്വാസം നിര്‍ബന്ധമാണ്‌. നിയമ വാഴ്ചയുടെ മഹത്വം വിളംബരം ചെയ്യുന്ന ഒരു വാക്യമുണ്ട്. "നിങ്ങള്‍ എത്ര തന്നെ ഉയരത്തിലായാലും നിങ്ങള്‍ക്കും മേലെയാണ് നിയമം." ഇത് തന്നെയാണ് ദൈവ സങ്കല്‍പ്പത്തി
ന്‍റെയും മഹത്വം. "നാം എത്ര ഉയരത്തിലായാലും നമുക്കും മേലെയാണ് ദൈവം." ദൈവ വിശ്വാസം ഒരുവനെ നല്ലവനാക്കും. അതിന്‍റെ അഭാവം അവനെ ചീത്തയുമാക്കും. നൈതികത പുലര്‍ത്താന്‍ സ്വന്തം മനസ്സാക്ഷിക്കപ്പുറം ദൈവവിശ്വാസം കൂടിയേ തീരൂ.

ജീവിതകാലത്തു തന്നെ പലരും ദൈവ പദവിയിലേക്ക് promote ചെയ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റുമുള്ളത്‌. പിന്നോക്ക ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന്‌, വലിയ വിദ്യാഭ്യാസമില്ലാത്ത പലരും ദേശത്തും വിദേശത്തും ആത്മീയത വിറ്റ് കാശുണ്ടാക്കുന്നു.
ആരാധിക്കാന്‍ ആളുണ്ടെങ്കില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന് ഈശ്വര പദവിയിലേക്ക് ഉയരാമെന്നതിന്‍റെ നാണംകെട്ട ദ്രിശ്യങ്ങളാണ് സത്യാസായിയും രവിയും അമ്മയും നിത്യാനന്ദനും പരമാനന്ദനുമൊക്കെ. അവതാര കഥകള്‍ കെട്ട് വളരുന്നവര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കുമപ്പുറം ലൈംഗിക അരാജകത്വത്തിനും സാമ്രാജ്യത്വ വിധേയത്വത്തിനും നിമിത്തമാവുകയാണ് ആള്‍ദൈവങ്ങള്‍. ദാരിദ്ര്യത്തെയും സമൂഹത്തിലെ മറ്റു ദൈന്യതകളെയും അന്യായങ്ങളെയും മറച്ചുപിടിക്കാനുള്ള മൂലധന രാഷ്ട്രീയത്തിന്‍റെയും ആഗോളവല്‍ക്കരണ ശക്തികളുടെയും കയ്യിലെ ഉപകരണങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങള്‍.

സമൂഹത്തിന്‍റെ സത്വബോധം നഷ്ട്ടപ്പെടുന്നത് കൊണ്ടാണ് തിരിച്ചറിവുകള്‍ക്കും സ്വാതന്ത്ര്യ ബോധത്തിനും വിമര്‍ശന സ്വഭാവത്തിനും യുക്തിചിന്തക്കും മുകളില്‍ ഇത്തരം മനുഷ്യദൈവങ്ങള്‍ കൂട് കൂട്ടുന്നത്. കൃത്രിമമായ ആത്മീയതയുടെ പാര്‍ശ്വങ്ങളില്‍ ഒട്ടിനില്‍ക്കാന്‍ അവര്‍ സാധാരണക്കാരനെ നിര്‍ബ്ബന്ധിക്കുന്നു. സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തള്ളുകയാണവര്‍ ചെയ്യുന്നത്. അധികാര വര്‍ഗ്ഗത്തെ വിലക്കെടുക്കാനും പ്രലോഭനങ്ങളില്‍ അവരെ കൊരുത്തിടാനും ജനാധിപത്യരാഷ്ട്രത്തിന്‍റെ ഭരണഘടനാ സംവിധാനങ്ങളെക്കാള്‍ മുകളി ലെത്താനും ആള്‍ദൈവങ്ങള്‍ക്ക് കഴിയുന്നത്‌ സാമ്രാജ്യത്വ മൂലധനത്തിന്‍റെ പിന്‍ബലം കൊണ്ടാണ്. അമ്മയുടെ മാറിലലിഞ്ഞ്‌ ബഹുരാഷ്ട്ര കുത്തകകളും വ്യവസായ പ്രമുഖരും സൃഷ്ടിക്കുന്ന INDIA എങ്ങനെയായിരിക്കുമെന്ന് ഇവിടുത്തെ ദരിദ്രനാരായണന്‍മാര്‍ ചിന്തിച്ചിട്ടുണ്ടോ?

ഇന്ന് ആള്‍ദൈവ ഭക്തിയെന്നാല്‍ ഒരുതരം ആത്മീയ ഭ്രാന്താണ്. 'പ്രത്യക്ഷ' ഈശ്വരന്‍മാരില്‍ ദുര്‍ബ്ബല ഹൃദയരായ സാധാരണക്കാരന്‍ കാണുന്നത് തന്‍റെ ജീവിതത്തിന്‍റെ പൂര്‍ണതയും ആത്മീയ സാക്ഷാത്ക്കാരവുമാണ്. "മജ്ജയും മാംസവുമുള്ള മനുഷ്യന്‍ ദൈവമാകുമ്പോള്‍ അരൂപിയും അദ്രിശ്യനുമായ ദൈവത്തെ മനുഷ്യനോളം അധപതിപ്പിക്കുന്നു" എന്നാണ്‌, വിവരവും വിവേകവുമുള്ള മനുഷ്യന്‍ തന്‍റെ ആത്മാവിനെ അര്‍ത്ഥമില്ലാത്ത അടിമത്തത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നല്‍കുന്ന ദുസ്സൂചന.!

കപടഭക്തിയുടെ മറവില്‍ തെമ്മാടിസ്സ്വാമിമാരും തേവിടിശ്ശി നടിമാരും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ പുതിയതല്ല. ഇന്ത്യയുടെ സവിശേഷമായ ആദ്യാത്മിക സാഹചര്യങ്ങളാണ് ഇത്തരം 'കാമാസൂത്ര'ങ്ങള്‍ക്ക് കാരണമാകുന്നത്. കാമപൂജകളും മദ്യ-നൈവേദ്യങ്ങളും ലഹരി പ്രസാദങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ആത്മീയ-ഭക്തിയില്‍ നിന്നും മനുഷ്യ നന്മയ്ക്കും പുരോഗതിക്കും ഉപകരിക്കുന്ന ആധ്യാത്മിക മൂല്യങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇനി എന്നാണ്‌ എന്‍റെ ദേശക്കാര്‍ക്ക് കഴിയുക?

Friday, March 12, 2010


"Justice is the temporary thing which must at last come to an end. But, the conscience is eternal and will never die." (Aristotle)

ഭൂതകാലത്തിന്‍റെ മഹിത പ്രതാപം നഷ്ടപ്പെട്ട ഒരിന്ന്ത്യയില്‍ കൂടിയാണ് എന്‍റെ തലമുറ കടന്നുപോകുന്നത്. 'വേര്‍തിരിവുകളും' 'വിഭജനങ്ങളും' പുത്തന്‍ മനസ്സുകളില്‍ തേയ്മാനം വരുത്തിയിരിക്കുന്നു. പല ഭാഷകളും വേഷങ്ങളും ആചാരങ്ങളും നിറഞ്ഞ ഇന്ത്യ എന്ന മഹാവിസ്മയത്തിനു മുമ്പില്‍ പകച്ചുനിന്നവര്‍ പോലും ഇന്ന് ഭയപ്പാടിലാണ്.
ഹിന്ദു, ക്രൈസ്തവ-മുസ്‌ലിം വാസ്തുവിദ്യകള്‍ കൊണ്ടാണ് ഇന്ത്യ പടുത്തുയര്‍ത്തപ്പെട്ടത്. പ്രകാശം പരത്തുന്ന മതേതരത്വത്തിന്‍റെ വിളക്കുമാടത്തിനു കീഴില്‍ വിശാലമനസ്സുകള്‍ ഒരുമയോടെ ജീവിച്ചകാലം ഇന്ന്, ഇടിഞ്ഞുപൊളിഞ്ഞ കല്‍പ്പടവുകള്‍ പോലെയായിരിക്കുന്നു.

സാരമെന്നും നിസ്സാരമെന്നും കരുതാവുന്ന ചില സംഭവങ്ങളാണ് എന്‍റെ രാജ്യത്തെ കീറിമുറിച്ചത്. വരികളും വരകളും വാക്കുകളും കൊണ്ട് സൃഷ്ടിക്കപ്പെട്ട ചില മുറിവുകള്‍ എരിതീയില്‍ പകരുന്ന എണ്ണക്ക് തുല്യമായി. അവ ആളിക്കത്തി. മുറിവുകള്‍ വൃണങ്ങളായി. അതിന്‍റെ അലയൊലികള്‍ ഇപ്പൊഴും ഭാരതീയ സമൂഹത്തെ വല്ലാതെ നോവിക്കുന്നുണ്ട്.
മനുഷ്യജീവിതത്തിലെ ആന്തരിക സംസ്കാരത്തിന്‍റെ ദര്‍ശനമാണ് കല. കലാകാരന്‍ സമൂഹത്തിന്‍റെ പ്രതിനിധിയാണ്. സമൂഹം നല്‍കുന്ന പേനയും മഷിയും കടലാസും കൊണ്ടാണ് അയാള്‍ തന്‍റെ സൃഷ്ടിക്കു രൂപം കൊടുക്കുന്നത്. ജനത അയാളിലൂടെ സ്പന്ദിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. പക്ഷെ, ഇന്ന് പെറ്റുവീഴുന്ന അക്ഷരങ്ങള്‍ സമൂഹത്തിന്‍റെ ഭ്രമണപഥത്തെ പോലും മാറ്റിമറിക്കുകയാണോ?
എം എഫ് ഹുസ്സൈന്‍റെ ചിത്രങ്ങളും അതുണ്ടാക്കിയ വിവാദങ്ങളും ചിത്രകാരന്‍റെ രാഷ്ട്രമാറ്റവും ഈ ചോദ്യത്തിലേക്കാണ് എന്‍റെ ചിന്തയെ നയിക്കുന്നത്.

സ്വന്തം രാജ്യത്ത് നിന്നും പുറംതള്ളപ്പെട്ടവന്‍റെ നൊമ്പരങ്ങള്‍ തീര്‍ച്ചയായും അസഹ്യമായിരിക്കും. എന്നാല്‍ ഹുസ്സൈന്‍റെ കാര്യത്തില്‍ ഇത് സത്യമാകാന്‍ വഴിയില്ല. അദ്ദേഹം ഇന്ത്യ വിട്ടത് ദരിദ്രമായ ഒരവസ്ഥയിലല്ല. ഖത്തര്‍ അയാളെ സ്വീകരിച്ചത് വെറും അഭയാര്‍ത്ഥിയായിട്ടുമല്ല. അറിയപ്പെട്ട ഒരു കലാകാരനെ ഇന്ത്യക്ക് നഷ്ടമായപ്പോള്‍ അയാളെ ഖത്തറിന് ലഭിച്ചു എന്ന് ആലങ്കാരികമായി പറയാം. പക്ഷെ ഹുസൈന്‍ എന്ന കലാകാരന്‍ ഇന്ത്യക്ക് വരുത്തിവെച്ച അപമാനം മായ്ച്ചു കളയാന്‍ ആര്‍ക്കാണ് കഴിയുക?
ഇന്ത്യ എന്നാല്‍ 80% വിവേകികളും 20% വികാരജീവികളും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ പ്രക്രിയയാണ്. എണ്‍പത് ശതമാനം അടങ്ങിയിരുന്നാലും 20 ശതമാനത്തിന്‍റെ ജല്പനങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കിയേ തീരൂ. അല്ലെങ്കില്‍ അന്യന്‍റെ നിഷ്കളങ്ക വികാരത്തെ മുറിപ്പെടുത്തുന്നതൊന്നും പടച്ചുവിടരുത്.

ഇന്ത്യയിലെ സുപ്രധാന മാധ്യമ അധിപന്മാരില്‍ പലരും, ചില ഭുദ്ധിജീവികളും ഫാസിസത്തിന്‍റെ
സ്വാധീനമുള്ളവരാണ്. മുംബയിലെ കലാപകാലത്ത് മഹാരാഷ്ട്രയിലെയും ഗുജറാത്ത് നരഹത്യയില്‍ അവിടങ്ങളിലെ പ്രാദേശിക പത്രങ്ങളും മാധ്യമ- മര്യാദ ലംഘിച്ചാണ് പ്രവര്‍ത്തിച്ചത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് പകരം മാധ്യമങ്ങള്‍ ദുര്‍വികാരത്തിന് തീ പിടിപ്പിക്കുകയായിരുന്നുവെന്നാണ് പ്രമുഖ ചിന്തകന്‍ ചാരു മുകുള്‍ തന്‍റെ ഗ്രന്ഥത്തില്‍ (printmedia & communalism) അഭിപ്രായപ്പെട്ടത്.

ഇവിടെ ഹുസൈന്‍ ചെയ്തതും സമാന കൃത്യമാണ്. പുലിയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ട ദുര്‍ഗ്ഗാ ദേവിയുടെയും ശ്രീഗണേഷ് എന്ന ഗജരാജനൊപ്പം ലക്ഷ്മിദേവി വിവസ്ത്രയായി നില്‍ക്കുന്നതും സരസ്വതിദേവിയുടെയും ദ്രൌപതിയുടെയും ഭാരതാംബയുടെയും നഗ്നചിത്രങ്ങള്‍ വരച്ചുണ്ടാക്കിയതും ഏതു കലാസപര്യയുടെ പേരിലാണെന്നറിയാന്‍ പൌരനു അവകാശമുണ്ട്‌.
20% ത്തിന്‍റെ ആക്രോശത്തിനും അട്ടഹാസത്തിനും ഇന്ത്യ ഇതിന് മുമ്പും ഇരയായിട്ടുണ്ട്. പുറമേ നിസ്സാരമെന്ന് കരുതാവുന്ന പല പ്രശ്നങ്ങളും 'ഗുരുതരമായി' പര്യവസാനിച്ചതിന്‍റെ എത്ര ഉദാഹരണങ്ങളുണ്ട് ഇന്ത്യന്‍ മണ്ണില്‍.!!

ഏതു ആവിഷ്കാരത്തിന്‍റെ പേരിലായാലും ഇത്തരം ഫാസിസ്റ്റ് കലയെ അനുവദിക്കരുത്. ഹുസ്സൈനായാലും അജയ്മിശ്ര ആയാലും നൃപന്‍ ദാസ് ഗുപ്തയായാലും ഇത്തരക്കാരെ നാടുകടത്തുക തന്നെ വേണം. അക്ഷരങ്ങളില്‍ മഞ്ഞച്ചായം തേച്ച് വാര്‍ത്തകളില്‍ മസാല ചേര്‍ത്ത് അസത്യത്തെ സത്യമാക്കാന്‍ ശ്രമിക്കുന്ന "ഗീബല്‍സിയന്‍''മാര്‍ നശിപ്പിക്കുന്നത് പൌരാണിക ഭാരതീയാദര്‍ശങ്ങളുടെ ചൈതന്യത്തെയാണ്. വാമൊഴികളിലും വരമൊഴിയിലും യഥാര്‍ത്ഥ ഭാരതീയ ദര്‍ശനത്തിന്‍റെ സാരാംശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്തവര്‍ തീര്‍ച്ചയായും അര്‍ഹരല്ല, ഇന്ത്യയില്‍ ജീവിക്കാന്‍!!

Friday, March 5, 2010

വീണ്ടുമൊരു ഡിസംബര്‍ കൈപ്പിടിയിലൊതുങ്ങാതെ കടന്നുപോയി. 
കാലം!
വൈകാരികമായ പരിക്കുകളെയും അശാന്തിയുടെ കാര്‍മെഘങ്ങളെയും വെറും ഓര്‍മ്മയായി മാറ്റാന്‍ കഴിവുള്ള മഹാ പ്രതിഭാശാലി. 

"സര്‍വ്വം യസ്യ പഷാഭഗാത് സ്മ്രിതിപദം. കാലായ തസ്മൈ നമഹ:"

കാലത്തിന്‍റെ മഹാ പ്രവാഹത്തില്‍ തീവ്രദുഖങ്ങളും ആഘാതങ്ങളും ലാഘവമുള്ളതായിത്തീരുന്നു. ഓര്‍മകളുടെ ഒതുക്കുകളിറങ്ങുമ്പോള്‍ അസുഖകരമായതൊക്കെ ര്‍ജുവാകുന്നുവെങ്കില്‍ അത് കാലത്തിന്‍റെ കരവിരുതാണ്. അനന്തവും അഗമ്യവും അഗോചരവുമാണ് കാലത്തിന്‍റെ മഹിമ.

"കാല"ത്തെ ഒരു നിര്‍വചനത്തിലോ സമവാക്യസൂക്തങ്ങളുടെ ചട്ടക്കൂടിലോ ഒതുക്കുക സാധ്യമല്ല.
ഡിസംബര്‍ 31.
രാത്രി സത്രത്തിന്‍ ഗാനശാലയില്‍ പാട്ടുയരുന്നു,
"എത്രയുണ്ടിനി നേരം..അസ്തമിച്ചുവോ വര്‍ഷം?
തൂക്കിയോ വീണ്ടും പുതുവര്‍ഷത്തിന്‍ കലണ്ടെര്‍ അതല്ലോ നാളെയുടെ നരകപടം; 
എത്ര ഭീതിദം!!

Sunday, February 28, 2010


"ഇല്ല! ഞാനൊന്നും കാണുന്നില്ല
നിന്‍റെമേല്‍ മണല്‍ പതിയുന്നത്
നിന്‍റെ കരള്‍ പിളരുന്നത്
നിന്‍റെ ആകാശം പകുത്തു മാറ്റപ്പെടുന്നത്
നിന്‍റെ ഭൂമി നിനക്കന്ന്യമാകുന്നത്
നിന്‍റെ കണ്ണുനീര്‍ ഇറ്റിറ്റു വീഴുന്നത്
ഒടുവില്‍,
നിനക്കായ്‌ മറ്റുള്ളവര്‍ കണ്ണീരോഴുക്കുന്നത്
ഇതൊന്നും കാണാതിരിക്കാന്‍ വേണ്ടി
ഞാനെന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചിരിക്കുന്നു..!!"

(ദീമാ ഹുമൈഫെര്‍)
 

Copyright 2010 അനന്തരം...

Theme by oyemmar.com.
oyemmar by OMR Templates. | Designed by refylines.com