Friday, March 12, 2010


"Justice is the temporary thing which must at last come to an end. But, the conscience is eternal and will never die." (Aristotle)

ഭൂതകാലത്തിന്‍റെ മഹിത പ്രതാപം നഷ്ടപ്പെട്ട ഒരിന്ന്ത്യയില്‍ കൂടിയാണ് എന്‍റെ തലമുറ കടന്നുപോകുന്നത്. 'വേര്‍തിരിവുകളും' 'വിഭജനങ്ങളും' പുത്തന്‍ മനസ്സുകളില്‍ തേയ്മാനം വരുത്തിയിരിക്കുന്നു. പല ഭാഷകളും വേഷങ്ങളും ആചാരങ്ങളും നിറഞ്ഞ ഇന്ത്യ എന്ന മഹാവിസ്മയത്തിനു മുമ്പില്‍ പകച്ചുനിന്നവര്‍ പോലും ഇന്ന് ഭയപ്പാടിലാണ്.
ഹിന്ദു, ക്രൈസ്തവ-മുസ്‌ലിം വാസ്തുവിദ്യകള്‍ കൊണ്ടാണ് ഇന്ത്യ പടുത്തുയര്‍ത്തപ്പെട്ടത്. പ്രകാശം പരത്തുന്ന മതേതരത്വത്തിന്‍റെ വിളക്കുമാടത്തിനു കീഴില്‍ വിശാലമനസ്സുകള്‍ ഒരുമയോടെ ജീവിച്ചകാലം ഇന്ന്, ഇടിഞ്ഞുപൊളിഞ്ഞ കല്‍പ്പടവുകള്‍ പോലെയായിരിക്കുന്നു.

സാരമെന്നും നിസ്സാരമെന്നും കരുതാവുന്ന ചില സംഭവങ്ങളാണ് എന്‍റെ രാജ്യത്തെ കീറിമുറിച്ചത്. വരികളും വരകളും വാക്കുകളും കൊണ്ട് സൃഷ്ടിക്കപ്പെട്ട ചില മുറിവുകള്‍ എരിതീയില്‍ പകരുന്ന എണ്ണക്ക് തുല്യമായി. അവ ആളിക്കത്തി. മുറിവുകള്‍ വൃണങ്ങളായി. അതിന്‍റെ അലയൊലികള്‍ ഇപ്പൊഴും ഭാരതീയ സമൂഹത്തെ വല്ലാതെ നോവിക്കുന്നുണ്ട്.
മനുഷ്യജീവിതത്തിലെ ആന്തരിക സംസ്കാരത്തിന്‍റെ ദര്‍ശനമാണ് കല. കലാകാരന്‍ സമൂഹത്തിന്‍റെ പ്രതിനിധിയാണ്. സമൂഹം നല്‍കുന്ന പേനയും മഷിയും കടലാസും കൊണ്ടാണ് അയാള്‍ തന്‍റെ സൃഷ്ടിക്കു രൂപം കൊടുക്കുന്നത്. ജനത അയാളിലൂടെ സ്പന്ദിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. പക്ഷെ, ഇന്ന് പെറ്റുവീഴുന്ന അക്ഷരങ്ങള്‍ സമൂഹത്തിന്‍റെ ഭ്രമണപഥത്തെ പോലും മാറ്റിമറിക്കുകയാണോ?
എം എഫ് ഹുസ്സൈന്‍റെ ചിത്രങ്ങളും അതുണ്ടാക്കിയ വിവാദങ്ങളും ചിത്രകാരന്‍റെ രാഷ്ട്രമാറ്റവും ഈ ചോദ്യത്തിലേക്കാണ് എന്‍റെ ചിന്തയെ നയിക്കുന്നത്.

സ്വന്തം രാജ്യത്ത് നിന്നും പുറംതള്ളപ്പെട്ടവന്‍റെ നൊമ്പരങ്ങള്‍ തീര്‍ച്ചയായും അസഹ്യമായിരിക്കും. എന്നാല്‍ ഹുസ്സൈന്‍റെ കാര്യത്തില്‍ ഇത് സത്യമാകാന്‍ വഴിയില്ല. അദ്ദേഹം ഇന്ത്യ വിട്ടത് ദരിദ്രമായ ഒരവസ്ഥയിലല്ല. ഖത്തര്‍ അയാളെ സ്വീകരിച്ചത് വെറും അഭയാര്‍ത്ഥിയായിട്ടുമല്ല. അറിയപ്പെട്ട ഒരു കലാകാരനെ ഇന്ത്യക്ക് നഷ്ടമായപ്പോള്‍ അയാളെ ഖത്തറിന് ലഭിച്ചു എന്ന് ആലങ്കാരികമായി പറയാം. പക്ഷെ ഹുസൈന്‍ എന്ന കലാകാരന്‍ ഇന്ത്യക്ക് വരുത്തിവെച്ച അപമാനം മായ്ച്ചു കളയാന്‍ ആര്‍ക്കാണ് കഴിയുക?
ഇന്ത്യ എന്നാല്‍ 80% വിവേകികളും 20% വികാരജീവികളും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ പ്രക്രിയയാണ്. എണ്‍പത് ശതമാനം അടങ്ങിയിരുന്നാലും 20 ശതമാനത്തിന്‍റെ ജല്പനങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കിയേ തീരൂ. അല്ലെങ്കില്‍ അന്യന്‍റെ നിഷ്കളങ്ക വികാരത്തെ മുറിപ്പെടുത്തുന്നതൊന്നും പടച്ചുവിടരുത്.

ഇന്ത്യയിലെ സുപ്രധാന മാധ്യമ അധിപന്മാരില്‍ പലരും, ചില ഭുദ്ധിജീവികളും ഫാസിസത്തിന്‍റെ
സ്വാധീനമുള്ളവരാണ്. മുംബയിലെ കലാപകാലത്ത് മഹാരാഷ്ട്രയിലെയും ഗുജറാത്ത് നരഹത്യയില്‍ അവിടങ്ങളിലെ പ്രാദേശിക പത്രങ്ങളും മാധ്യമ- മര്യാദ ലംഘിച്ചാണ് പ്രവര്‍ത്തിച്ചത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് പകരം മാധ്യമങ്ങള്‍ ദുര്‍വികാരത്തിന് തീ പിടിപ്പിക്കുകയായിരുന്നുവെന്നാണ് പ്രമുഖ ചിന്തകന്‍ ചാരു മുകുള്‍ തന്‍റെ ഗ്രന്ഥത്തില്‍ (printmedia & communalism) അഭിപ്രായപ്പെട്ടത്.

ഇവിടെ ഹുസൈന്‍ ചെയ്തതും സമാന കൃത്യമാണ്. പുലിയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ട ദുര്‍ഗ്ഗാ ദേവിയുടെയും ശ്രീഗണേഷ് എന്ന ഗജരാജനൊപ്പം ലക്ഷ്മിദേവി വിവസ്ത്രയായി നില്‍ക്കുന്നതും സരസ്വതിദേവിയുടെയും ദ്രൌപതിയുടെയും ഭാരതാംബയുടെയും നഗ്നചിത്രങ്ങള്‍ വരച്ചുണ്ടാക്കിയതും ഏതു കലാസപര്യയുടെ പേരിലാണെന്നറിയാന്‍ പൌരനു അവകാശമുണ്ട്‌.
20% ത്തിന്‍റെ ആക്രോശത്തിനും അട്ടഹാസത്തിനും ഇന്ത്യ ഇതിന് മുമ്പും ഇരയായിട്ടുണ്ട്. പുറമേ നിസ്സാരമെന്ന് കരുതാവുന്ന പല പ്രശ്നങ്ങളും 'ഗുരുതരമായി' പര്യവസാനിച്ചതിന്‍റെ എത്ര ഉദാഹരണങ്ങളുണ്ട് ഇന്ത്യന്‍ മണ്ണില്‍.!!

ഏതു ആവിഷ്കാരത്തിന്‍റെ പേരിലായാലും ഇത്തരം ഫാസിസ്റ്റ് കലയെ അനുവദിക്കരുത്. ഹുസ്സൈനായാലും അജയ്മിശ്ര ആയാലും നൃപന്‍ ദാസ് ഗുപ്തയായാലും ഇത്തരക്കാരെ നാടുകടത്തുക തന്നെ വേണം. അക്ഷരങ്ങളില്‍ മഞ്ഞച്ചായം തേച്ച് വാര്‍ത്തകളില്‍ മസാല ചേര്‍ത്ത് അസത്യത്തെ സത്യമാക്കാന്‍ ശ്രമിക്കുന്ന "ഗീബല്‍സിയന്‍''മാര്‍ നശിപ്പിക്കുന്നത് പൌരാണിക ഭാരതീയാദര്‍ശങ്ങളുടെ ചൈതന്യത്തെയാണ്. വാമൊഴികളിലും വരമൊഴിയിലും യഥാര്‍ത്ഥ ഭാരതീയ ദര്‍ശനത്തിന്‍റെ സാരാംശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്തവര്‍ തീര്‍ച്ചയായും അര്‍ഹരല്ല, ഇന്ത്യയില്‍ ജീവിക്കാന്‍!!

6 comments:

chithrakaran:ചിത്രകാരന്‍ said...

അക്ഷരം പഠിച്ചതുകൊണ്ടോ,വായിച്ചതുകൊണ്ടോ, നെറ്റില്‍ എത്തിപ്പെട്ട് ബ്ലോഗെഴുതിയതുകൊണ്ടോ
അസഹിഷ്ണുതയും വര്‍ഗ്ഗീയതയും നിറഞ്ഞ ഫാസിസ്റ്റ് മനസ്സ് വികാസം പ്രാപിക്കില്ലെന്ന് ഈ പോസ്റ്റെഴുതിയ ബ്ലോഗര്‍ നമ്മേ സാക്ഷ്യപ്പെടുത്തുന്നു.
മനസ്സില്‍ മനുഷ്യത്വം നിറയാന്‍ താങ്കള്‍ക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു :)

(saBEen* കാവതിയോടന്‍) said...

ബ്ലോഗ്‌ എഴുതുന്നവരോടും അതിനെ വിലയിരുത്തി മറുപടി എഴുതുന്നവരോടും ഒന്ന് മാത്രമേ പറയാനുള്ളൂ ....നിങ്ങളുടെ അഭിപ്രായങ്ങള്‍ മതേതര രാജ്യമായ ഇന്ത്യയുടെ മതേതരത്വം നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ഇട വരരുത്..... നമ്മുടെ ഇന്ത്യ ,നമ്മുടെ പ്രിയപ്പെട്ട കേരള നാട് ,എന്നും എല്ലാ മതസ്ഥരും സ്നേഹത്തോടെ വര്‍ത്തിക്കാന്‍ ഉതകുന്ന നന്മ നിറഞ്ഞ സന്ദേശങ്ങള്‍ , മാനവര്‍ക്ക് നല്‍കുന്ന,,, പുതു തലമുറയ്ക്ക് നല്‍കുന്ന,,, ബ്ലോഗുകള്‍ ആയിരിക്കട്ടെ നിങ്ങളുടെ സൃഷ്ടികള്‍ ...നന്മകളോടെ കാവതിയോടന്‍ ....

Nazriya Salim said...

ഒയമ്മാറിന്‍റെ ചിന്തകളോട് യോജിപ്പോ വിയോജിപ്പോ ഇല്ലെങ്കിലും അദേഹത്തിന്‍റെ വരികളില്‍ സത്യമില്ലാതില്ല.
ഇന്ത്യയില്‍ ഇത്രമാത്രം അരക്ഷിതാവസ്ഥ ഉണ്ടായതില്‍ മാധ്യമങ്ങള്‍ക്കും roll ഉണ്ട്. ഒരു ഹുസൈനെ മാത്രം പുറത്താക്കാന്‍ ബ്ലോഗ്ഗര്‍ എന്തിനാണ് വാശി പിടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നമ്മുടെ രാജ്യം, നമുക്ക് സ്വന്തം.. ജയ് ഹിന്ദ്‌. ജയ് ഇന്‍സാന്‍.

( O M R ) said...
This comment has been removed by the author.
( O M R ) said...

പ്രിയ ചിത്രകാരന്,
സുഖവും നന്മയും നേരുന്നു. താങ്കളുടെ വാക്കുകള്‍ക്കു അല്പം മൂര്‍ച്ച കൂടിയോ എന്നത് എന്‍റെ വെറും തോന്നലാകാം!
സഹജീവികളോടുള്ള ഐക്യദാര്‍ഡ്യം താങ്കളുടെ ബ്ലോഗില്‍ കണ്ടു.
(താങ്കളുടെ വരികള്‍ (ചിത്രലെഖയെപ്പറ്റി) ഹൃദയ സ്പര്‍ശിയായി. നല്ല ബ്ലോഗ്‌. നല്ല ചിന്തകള്‍.)
ഇതേ ചിന്തയോടെയാണ് ഈ വിനീതന്‍ അഭിപ്രായം പ്രസിദ്ധീകരിച്ചത്. ഹിന്ദു മുസ്‌ലിം ക്രൈസ്തവ ജന വിഭാഗങ്ങളില്‍ നിന്നുള്ള 20% ത്തിന്‍റെ (വെറും 20%!!) വൃത്തികേടുകള്‍ക്ക്
ഇരയാവുന്നത് ശേഷിക്കുന്ന 80% നിഷ്കളങ്കരാണ്. ദേവീ ദേവന്മാരുടെ നഗ്നചിത്രം വരച്ചയാള്‍
എന്തുകൊണ്ട് സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ നഗ്നത വരച്ചില്ല? അതോ 'ചിത്രകകാരന്‍'മാര്‍ക്ക് എന്തും ആകാമെന്നാണോ?
_____________________________________________
പ്രിയ കാവതിയോടന്,
എത്ര പരിശ്രമിച്ചാലാണ് ഒരു നല്ല ഇന്ത്യ ഉണ്ടാവുക?
____________________________________________
പ്രിയ Nasg,
ഹുസൈനെ മാത്രം പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ല.
എന്‍റെ രാജ്യത്ത് ഇനി ഒരു വസന്തം വരില്ലേ എന്ന ഭയം എന്നെ കീഴ്പെടുത്തുന്നു.
നമുക്ക് സ്വപ്നം കാണാം.ജയ് ഹിന്ദ്‌.

(അഭിപ്രായം എഴുതിയ 3 പേര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി)

INSPIRATION said...

ITS NOT SO BAD BUT NOT GOOD

Post a Comment

 

Copyright 2010 അനന്തരം...

Theme by oyemmar.com.
oyemmar by OMR Templates. | Designed by refylines.com